പാലക്കാട്: ഗവ.പോളിടെക്നിക്ക് കോളേജില് മൂന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവര് എല്ലാ അസല് സര്ട്ടിഫിക്കറ്റുകളും 6000 രൂപയും സഹിതം (3780 രൂപ എ.ടി.എം കാര്ഡ് വഴി മാത്രമെ സ്വീകരിക്കു.) സെപ്റ്റംബര് 23, 24, 25 തീയതികളില് രാവിലെ 10 നും ഉച്ചക്ക് ശേഷം 3 നും മുമ്പായി രക്ഷിതാവുമായി കോളേജിലെത്തി പ്രവേശനം നേടണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു. സെപ്റ്റംബര് 23 ന് സിവില്, കമ്പ്യൂട്ടര് വിഭാഗത്തിനും, 24 ന് മെക്കാനിക്കല്, ഇലക്ട്രോണിക്സ് വിഭാഗത്തിനും, 25 ന് ഇലക്ട്രിക്കല് ഇനസ്ട്രുമെന്റേഷന് വിഭാഗത്തിനുമാണ് പ്രവേശനം. ഫോണ്: 9447834732.