മലപ്പുറം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടികളുടെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സംഘടിപ്പിച്ച വിവിധ ഓണ്‍ലൈന്‍ മത്സരങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചു. 1921 ലെ മലബാര്‍ സമരം ഇതിവൃത്തമായുള്ള വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.

പ്രശ്നോത്തരി, മലബാര്‍സമരം ചിത്രപ്രദര്‍ശനം, പുരാരേഖ പ്രദര്‍ശനം എന്നിവയും നടന്നു. പ്രശ്നോത്തരി കൗമാരം, യൗവനം, പൊതുവിഭാഗങ്ങളിലായി കെ.കെ ലുബ്ന, കെ.കെ റാഹില, കെ.ബി കുഞ്ഞലവി വയനാട് എന്നിവര്‍ ഒന്നാം സ്ഥാനത്തെത്തി. മാപ്പിളപ്പാട്ട് ആലാപനത്തില്‍ കൗമാരം വിഭാഗം പി.ടി ഷംനാദ് കൊട്ടപ്പുറം, പി,എന്‍ അദീപ പുളിക്കല്‍, മുഹമ്മദ് അസ്ലഹ് മങ്കട, എന്‍.ഹഫ്ന ഫര്‍ഹ കരേക്കാട്, യൗവനം വിഭാഗം അഞ്ചല സലീം അരീക്കോട്, കെ.ടി മുസമ്മില്‍ അമരമ്പലം, അഷ്റഫ് പുന്നത്ത് കുമ്മിണിപ്പറമ്പ്. പൊതുവിഭാഗം വി.എം ജാസ്മിന്‍ തവനൂര്‍, കൊട്ടുക്കര റസിയ പനമ്പുലാക്കല്‍, എം. ബൈഷ, മാപ്പിളപ്പാട്ട് രചന മത്സരം ഫൈസല്‍ കന്മനം, അസ്ലം തിരൂര്‍, സലാം കരുവാമ്പൊയില്‍. അഷ്റഫ് പുന്നത്ത്, കവിതാരചന സലാം കരുവാമ്പൊയില്‍, അന്‍വര്‍ എടയൂര്‍, റഷീദ് കരപ്പക്കുഴി, അഷിത നസ്റിന്‍ പുലാമന്തോള്‍, മുബഷീര്‍ ചങ്ങാനി, കെ.പി ശാരിയ ഹിഫ കുറ്റിപ്പുറം, കവിത ആലാപനം കാര്‍ത്തിക അരീക്കോട്, സജി പി എറണാകുളം, പ്രബന്ധ രചന കെ.കെ അനീസ് വയനാട്, അഷ്ന നൗവ്റിന്‍ പുലാമന്തോള്‍, ഫന്ന വി നിഷാദ് ആലുങ്ങല്‍, കെ.കെ റാഹില വയനാട്, പോസ്റ്റര്‍ രചന അനൂപ് ശങ്കര്‍ സി കാരാട്, പി.വി ശബ്ന തുറക്കല്‍, കെ.സി മുന്നാസ് തുറക്കല്‍, ചിത്ര രചന അദ്വൈത് എം മാവൂര്‍, അയന എം മാവൂര്‍, ആവണി എം മാവൂര്‍ എന്നിവര്‍ വിജയികളായി.