മലപ്പുറം: മഞ്ചേരി ഗവ. പോളിടെക്‌നിക്ക് കോളജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനം ആരംഭിച്ചു. കോളജിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രവേശനം നേടാം. സെപ്തംബര്‍ 25ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12 വരെ ഐ.ടി.ഐ/കെ.ജി.സി.ഇ ഒന്ന് മുതല്‍ 215 വരെയുള്ള ഐ.ടി.ഐ റാങ്ക് ലിസ്റ്റില്‍ പെട്ടവര്‍ക്കും ഉച്ചക്ക് രണ്ടിന് ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെ പ്ലസ്ടു/ വി.എച്ച്.എസ്.സി ഒന്ന് മുതല്‍ 250 വരെയുള്ള റാങ്ക് ലിസ്റ്റില്‍ പെടുന്ന എല്ലാ വിഭാഗത്തിലുള്ളവര്‍ക്കുമാണ് പ്രവേശനം. പ്രവേശനം നേടുന്നവര്‍ അലോട്ട്‌മെന്റ് സ്ലിപ്പ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സംവരണാനുകൂല്യത്തിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ജാതി സര്‍ട്ടിഫിക്കറ്റ്/വരുമാനസര്‍ട്ടിഫിക്കറ്റ്/നോണ്‍ക്രീമിലയര്‍സര്‍ട്ടിഫിക്കറ്റ് ) ടി.സി., സി.സി എന്നിവ കൊണ്ടുവരണം. അഡ്മിഷന്‍ സമയത്ത് വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ 12,500 രൂപയും ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ 15,280 രൂപയും അടക്കണം.
