കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം ഓൺലൈൻ / ഹൈബ്രിഡ് കോഴ്സിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പരിശീലന കേന്ദ്രങ്ങൾ. അപേക്ഷാ ഫോമുകൾ ksg.keltron.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 30 നകം ലഭിക്കണം. ഫോൺ: 9544958182, 8137969292.