വിദ്യാര്ഥികള്ക്കുള്ള ബസ് യാത്രാ കണ്സഷന് കാര്ഡ് വിതരണം, യാത്ര ബുദ്ധിമുട്ടുകള് തുടങ്ങിയ വിഷയങ്ങള് ചര്ച്ചചെയ്യാന് അഡീഷണല് ജില്ലാ മജിസ്‌ട്രേറ്റ് കെ മണികണ്ഠന്റെ അധ്യക്ഷതയില് സ്റ്റുഡന്റ് ട്രാവല് ഫെസിലിറ്റി സമിതി യോഗം ചേര്ന്നു. വിദ്യാര്ഥികള്ക്ക് യാത്രാ കണ്സഷന് ലഭിക്കുന്നതിന് ബന്ധപ്പെട്ട ആര്.ടി.ഒ/ ജോയിന്റ് ആര്.ടി.ഒ.മാര്, വിദ്യാഭ്യാസ സ്ഥാപനത്തില് നിന്നും അപേക്ഷകള് ലഭിക്കുന്ന മുറയ്ക്ക് മുന് വര്ഷത്തെ പോലെ നിയമാനുസരണം കാര്ഡുകള് വിതരണം ചെയ്യാനുള്ള നടപടികള് സ്വീകരിക്കാന് യോഗത്തില് തീരുമാനമായി. ബസ് യാത്രാ കണ്സഷന് കാര്ഡ് അനുവദിക്കല്, വിതരണം എന്നിവ നിലവിലെ സര്ക്കാര് നിര്ദ്ദേശങ്ങള് പ്രകാരം തുടരും. വിവിധ പരീക്ഷകള്ക്കായി യാത്രചെയ്യുന്ന വിദ്യാര്ഥികള്ക്ക്, ഹാള്ടിക്കറ്റിന്റെ അടിസ്ഥാനത്തില് കണ്സഷന് അനുവദിക്കാനും തീരുമാനമായി. ഓണ്ലൈനായി ചേര്ന്ന യോഗത്തില് ആര്.ടി.ഒ എന് തങ്കരാജന്, ആര്.ടി.ഒ എന്ഫോഴ്‌സ്മെന്റ് എം കെ ജയേഷ് കുമാര്, വിദ്യാഭ്യാസ ഉപഡയറക്ടര് കൃഷ്ണന്, ട്രാഫിക് പോലീസ് സ്റ്റേഷന് എസ്.ഐ ഹംസ, ചൈല്ഡ് ലൈന്-വിദ്യാര്ഥി സംഘടന-വിവിധ ബസ്സുടമ സംഘടനാ പ്രതിനിധികള് എന്നിവര് പങ്കെടുത്തു.