കൊച്ചി: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ എറണാകുളം ജില്ലയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021/22 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുളള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായതിനു ശേഷം സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമുളള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം അംഗത്വകാര്‍ഡിന്റെ പകര്‍പ്പ്, അംശാദായം അടക്കുന്ന ബുക്കിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. അപേക്ഷ വിദ്യാര്‍ഥി ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണം. ഫോണ്‍ 04842366191.
