ഐരാണിമുട്ടം ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള കോവിഡാനന്തര ഒ.പിയുടെ പ്രവര്‍ത്തന സമയം രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണിവരെയുമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഞായര്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളിലും ഒ.പി. പ്രവര്‍ത്തിക്കും. കോവിഡിനു ശേഷമുള്ള മാനസിക വിഭ്രാന്തി, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ശ്വാസതടസ്സം, ചുമ, കിതപ്പ്, ക്ഷീണം, സന്ധിവേദന, ഉദര രോഗങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ചികിത്സയും ഉണ്ടാകും. വിശദവിവരങ്ങള്‍ക്ക്: 04712463746.
