തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ ഒരു മണി വരെ ശ്രവ്യ ഇ.എന്‍.ടി ഒ.പി ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇ.എന്‍.ടി സംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സയും, നൂതന സാങ്കേതിക വിദ്യകളുപയോഗിച്ചിട്ടുള്ള രോഗ നിര്‍ണ്ണയവും, ഇ.എന്‍.ടി സര്‍ജന്‍, ഓഡിയോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നിവരുടെ സേവനങ്ങളും കൂടാതെ കേള്‍വി പരിശോധന, ചെവി, മൂക്ക്, തൊണ്ട എന്നിവയുടെ സ്‌കാനിംഗ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം എന്നിവയും പോതു ജനങ്ങള്‍ക്ക് സൗജന്യമായി ലഭിക്കും.
