കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ 2021-22 ലെ വാര്‍ഷിക പദ്ധതിയില്‍ കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കുന്നതിനും, വിളകള്‍ക്ക് മുന്തിയ വില ഉറപ്പാക്കുന്നതിനും, ശീതികരണ ശൃംഖല ഉറപ്പാക്കുന്നതിനും, കാര്‍ഷിക ഉല്പന്നങ്ങളുടെ സംഭരണം, ശേഖരണം, സംസ്‌കരണം, വിപണനം എന്നീ സംവിധാനം ശാക്തീകരിക്കുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നു. നൂതന പദ്ധതികളില്‍ ഗുണഭോക്താക്കള്‍ ആകുവാന്‍ അപേക്ഷ ക്ഷണിച്ചു.
1. കണ്ടെയ്‌നര്‍ മോഡ് പ്രൊക്യൂര്‍മെന്റ് & പ്രോസസിംങ് സെന്റര്‍
2. പഴം, പച്ചക്കറികള്‍, മറ്റ് കാര്‍ഷിക വിഭവങ്ങള്‍ എന്നിവ ശീതികരിച്ച് കേടുകൂടാതെ സൂക്ഷിക്കുന്നതിനായി ഊഷ്മാവ്/താപനിയന്ത്രണ സൗകര്യം ഉള്ള വാന്‍ വാങ്ങുന്നതിനുള്ള പദ്ധതി.
3. കാര്‍ഷിക ഉല്പന്ന പ്രോസസിംങ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ധനസഹായ പദ്ധതി
4. പ്രോസസിംങ്/മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് / ഇന്‍കുബേഷന്‍ സെന്ററുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് ധനസഹായ പദ്ധതി.
കണ്ടെയ്‌നര്‍ മോഡ് പ്രൊക്യൂര്‍മെന്റ് & പ്രോസസിംങ് സെന്റര്‍ (സിഎംപിസി) സ്ഥാപിക്കുന്നതിന് – പ്രൈമറി അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റികള്‍ (പിഎസിഎസ്)/ ഹോര്‍ട്ടിക്കോര്‍പ്പ് / സ്റ്റാര്‍ട്ടപ്പുകള്‍/ കുടുംബശ്രീ യൂണിറ്റുകള്‍ /എസ്എച്ജി/എഫ്പിഒ/ പഞ്ചായത്തുകള്‍/മറ്റ് ഗവണ്‍മെന്റ് ഏജന്‍സികള്‍ എന്നിവര്‍ക്ക് ഗുണഭോക്താക്കള്‍ ആകാം. പിഎസിഎസ് ന് 50% (പരമാവധി 4.5 ലക്ഷം രൂപ ആണ് ധനസഹായ തുക). മറ്റ് വിഭാഗങ്ങള്‍ക്ക് 100% സബ്‌സിഡി നല്‍കും.(പരമാവധി 9 ലക്ഷം രൂപ) പഴം, പച്ചക്കറികള്‍, മറ്റ് കാര്‍ഷിക വിഭവങ്ങള്‍ എന്നിവ ശീതികരിച്ച് കേടുകൂടാതെ സൂക്ഷിക്കുന്നതിനായി ഊഷ്മാവ്/താപനിയന്ത്രണ വാന്‍ വാങ്ങുന്നതിനുള്ള പദ്ധതി – പിഎസിഎസ് ന് 50% (പരമാവധി 4 ലക്ഷം രൂപ ആണ് ധനസഹായ തുക). ഹോര്‍ട്ടിക്കോര്‍പ്പ്/ സ്റ്റാര്‍ട്ടപ്പുകള്‍/ കുടുംബശ്രീ യൂണിറ്റുകള്‍/എസ്എച്ജി/എഫ്പിഒ/പഞ്ചായത്തുകള്‍/ ഇക്കോഷോപ്പ് തുടങ്ങിയ മറ്റ് വിഭാഗക്കാര്‍ക്ക് 100% സബ്‌സിഡി നല്‍കും (പരമാവധി 8 ലക്ഷം രൂപ)
കര്‍ഷകര്‍ക്ക് /കര്‍ഷക ഗ്രൂപ്പുകള്‍ക്ക്/സ്വയം സഹായക സംഘങ്ങള്‍ക്ക്/ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍ക്ക്/കാര്‍ഷിക ഉല്പന്ന പ്രോസസിംങ് മെഷിനറികള്‍ സ്ഥാപിക്കുന്നതിനുള്ള ധനസഹായ പദ്ധതി – 50% ആണ് സബ്‌സിഡി തുക – ജില്ലയ്ക്ക് 8 ലക്ഷം രൂപ ഈ ഇനത്തില്‍ വകയിരുത്തിയിട്ടുണ്ട്. ബാക്കി തുകയില്‍ 40% തുക സ്റ്റേറ്റ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍, എസ്എംഎഎം എന്നീ ഏജന്‍സികളില്‍ നിന്നും കണ്ടെത്തും.
ഇന്‍കുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിന് ധനസഹായ പദ്ധതി – പ്രൈമറി അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റികള്‍ക്ക്/സ്റ്റാര്‍ട്ടപ്പുകള്‍ക്ക്/സ്വയം സഹായക സംഘങ്ങള്‍ക്ക്/ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍ക്ക് പ്രോസസിംങ്, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് ആവശ്യാധിഷ്ഠിത ധനസഹായം ആയിട്ട് ബാങ്കബിള്‍ പ്രോജക്റ്റ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും സംസ്ഥാന തലത്തില്‍ അംഗീകാരം ലഭിക്കുന്ന പ്രോജക്റ്റ്കള്‍ക്ക് പദ്ധതി ഘടകത്തില്‍ ധനസഹായം അനുവദിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി ഭവനുമായോ, ഇടുക്കി പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസുമായോ, ആത്മ ഓഫീസുമായോ ബന്ധപ്പെടുക.( ഫോണ്‍-9383470829, 9383471985)