ഭിന്നശേഷിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നൈപുണ്യം തെളിയിച്ച വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് നല്‍കി വരുന്ന സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് 2021നു നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിയുമായി ബന്ധപ്പെട്ട 19 വിഭാഗങ്ങളിലായിട്ടാണ് അപേക്ഷ ക്ഷണിക്കുന്നത്. അവാര്‍ഡ് സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ അപേക്ഷ ഉള്‍പ്പടെ സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റായ swdkerala.gov.in ലും ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി സെപ്റ്റംബര്‍ 30.
