കാസർഗോഡ്: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ മികച്ച എന്‍.എസ്.എസ് യൂനിറ്റിനുള്ള ജില്ലാതല പുരസ്‌കാരം ഇരിയണ്ണി ജി.വി.എച്ച്.എസ്.എസിന്. കോവിഡ് ക്വാറന്റ്റീന്‍ കേന്ദ്രങ്ങളിലെ ഭക്ഷണ- മരുന്ന് വിതരണം മുതല്‍ വളണ്ടിയര്‍മാരുടെ വീടുകളിലൊരുക്കിയ പച്ചക്കറി കൃഷി അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തിയതാണ് പുരസ്‌കാരം. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ ബാബുവാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
