വിദ്യാഭ്യാസ രംഗത്ത് സർക്കാർ നടപ്പാക്കുന്ന ഓരോ പദ്ധതികളും നവകേരള നിർമ്മിതിക്കുള്ള നിക്ഷേപമാണെന്ന് റവന്യൂമന്ത്രി കെ രാജൻ. ഒല്ലൂര്‍ മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു തലത്തില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്കുള്ള എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡ് നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് സംസ്ഥാന വിദ്യാഭ്യാസ ചരിത്രത്തിലെ പുതിയ യുഗത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ 12 കേന്ദ്രങ്ങളിലായി 23, 24 തിയതികളിലായി നടന്ന പരിപാടിയില്‍ വിവിധ എംഎല്‍എമാര്‍, ഇസാഫ് ബാങ്ക് എംഡി പോള്‍ കെ തോമസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
പട്ടിക്കാട് ഗാലീലി ഹാളിൽ നടന്ന പരിപാടിയിൽ പി പി സുമോദ് എം എൽ എ, പുഴയോരം ഗാർഡൻസിൽ
എ.സി. മൊയ്തീൻ എം എൽ എ, ഒല്ലൂക്കര സൊസൈറ്റി ഹാളിൽ ഇ ടി ടൈസൻ മാസ്റ്റർ തുടങ്ങിയവർ വിശിഷ്ടാതിഥികളായി.താണിക്കുടം, ദേവിനന്ദനം,കണ്ണാറ ആശാരി കടവ് ബാങ്ക് ഹാൾ,
വെള്ളാനിക്കര അയ്യപ്പ ഹാൾ തുടങ്ങി ഒല്ലൂരിലെ വിവിധ മേഖലകളിലായാണ് പരിപാടി സംഘടിപ്പിച്ചത്.