കൊല്ലം: ജില്ലയിൽ ഇന്ന് 1500പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 538 പേർ രോഗമുക്തി നേടി. ഇതരസംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേർക്കും സമ്പർക്കം വഴി 1487പേർക്കും11 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോർപ്പറേഷനിൽ 214 പേർക്കാണ് രോഗബാധ.

മുനിസിപ്പാലിറ്റികളിൽ
കൊട്ടാരക്കര -49
പുനലൂർ -42 കരുനാഗപ്പള്ളി- 38
പരവൂർ – 21 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളിൽ അഞ്ചൽ- 77, പൂതക്കുളം -56, പത്തനാപുരം -48, പവിത്രേശ്വരം -33, നെടുമ്പന -29, ഇളമാട് -28 ഏരൂർ, ഓച്ചിറ, ചിറക്കര, പെരിനാട്, വെളിനല്ലൂർ എന്നിവിടങ്ങളിൽ 27വീതവും കുലശേഖരപുരം -26, നെടുവത്തൂർ -24, തഴവ -23, അലയമൺ, തലവൂർ ഭാഗങ്ങളിൽ 22 വീതവും കരവാളൂർ, പേരയം, മൈലം, വെട്ടിക്കവല പ്രദേശങ്ങളിൽ 21 വീതവും ഇട്ടിവ- 20, കുന്നത്തൂർ, കുളക്കട, കരുനാഗപ്പള്ളി ഭാഗങ്ങളിൽ 19വീതവും ഇടമുളയ്ക്കൽ, കരീപ്ര, ചടയമംഗലം, പിറവന്തൂർ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ 18 വീതവും ഇളമ്പള്ളൂർ, എഴുകോൺ, കല്ലുവാതുക്കൽ, കുണ്ടറ പ്രദേശങ്ങളിൽ 17 വീതവും ആദിച്ചനല്ലൂർ -16, ഉമ്മന്നൂർ, ചാത്തന്നൂർ, പട്ടാഴി വടക്കേക്കര ഭാഗങ്ങളിൽ 15വീതവും ചവറ, തൃക്കോവിൽവട്ടം, നിലമേൽ, മയ്യനാട് എന്നിവിടങ്ങളിൽ 14 വീതവും തെന്മല, വെളിയം ഭാഗങ്ങളിൽ 13 വീതവും വിളക്കുടി -12, ശൂരനാട് വടക്ക് -11, ചിതറ, പൂയപ്പള്ളി പ്രദേശങ്ങളിൽ 10 വീതവും കടയ്ക്കൽ, പട്ടാഴി എന്നിവിടങ്ങളിൽ ഒൻപതു വീതവും തൊടിയൂർ, ശൂരനാട് തെക്ക് പ്രദേശങ്ങളിൽ എട്ട് വീതവും കിഴക്കേകല്ലട, കൊറ്റങ്കര, തേവലക്കര, മേലില, ഭാഗങ്ങളിൽ ഏഴ് വീതവും കുമ്മിൾ, പടിഞ്ഞാറേകല്ലട എന്നിവിടങ്ങളിൽ ആറ് വീതവും കുളത്തൂപ്പുഴ, പന്മന, പോരുവഴി ഭാഗങ്ങളിൽ അഞ്ച് വീതവും ക്ലാപ്പന, തൃക്കരുവ പ്രദേശങ്ങളിൽ നാല് വീതവും ആലപ്പാട്, തെക്കുംഭാഗം എന്നിവിടങ്ങളിൽ മൂന്നു വീതവും ആണ് രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.