പാലക്കാട്: പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം കാര്യാലയത്തിന് കീഴില് വരുന്ന റോഡുകളുടെ വശങ്ങളില് അനധികൃതമായി സ്ഥാപിച്ച പരസ്യബോര്ഡുകള് / ആര്ച്ചുകള് / കൈയേറ്റങ്ങള് തുടങ്ങിയവ ബന്ധപ്പെട്ട വ്യക്തികള് / സ്ഥാപനങ്ങള് സ്വമേധയാ നീക്കം ചെയ്യണമെന്ന് അസി. എക്സി. എന്ജിനീയര് അറിയിച്ചു. ഇവ നീക്കം ചെയ്തില്ലെങ്കില് സെപ്റ്റംബര് 28, 29 തീയതികളില് പൊതുമരാമത്ത് വകുപ്പ് നീക്കം ചെയ്ത് അതിനുള്ള ചിലവും പിഴയും ഈടാക്കുന്നതാണ്. കൂടാതെ ഹൈവേ പ്രൊട്ടക്ഷന് ആക്റ്റ് പ്രകാരം നടപടികള് സ്വീകരിക്കുമെന്നും അസി. എക്സി. എന്ജിനീയര് അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് കൊഴിഞ്ഞാമ്പാറ സെക്ഷന് കീഴിലെ റോഡുകളില്‍ അനധികൃതമായി സ്ഥാപിച്ച ആര്‍ച്ചുകളും പരസ്യ ബോര്‍ഡുകളും സെപ്റ്റംബര്‍ 27 ന് വൈകീട്ട് അഞ്ചിനകം സ്വന്തം ചെലവില്‍ നീക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഇവ നീക്കാത്തപക്ഷം സെപ്റ്റംബര്‍ 28, 29, 30 തീയതികളില്‍ പൊതുമരാമത്ത് വകുപ്പ് നീക്കുകയും ഇതിനുള്ള ചെലവും പിഴയും സ്ഥാപിച്ചവരില്‍ നിന്ന് ഈടാക്കുന്നതിന് പുറമെ ഹൈവെ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് ചിറ്റൂര്‍ സെക്ഷന് കീഴിലെ റോഡുകളില്‍ അനധികൃതമായി സ്ഥാപിച്ച ആര്‍ച്ചുകളും പരസ്യ ബോര്‍ഡുകളും സ്വന്തം ചെലവില്‍ സെപ്റ്റംബര്‍ 27 ന് വൈകീട്ട് അഞ്ചിന് മുമ്പായി നീക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഇവ നീക്കാത്തപക്ഷം പൊതുമരാമത്ത് വകുപ്പ് നീക്കുകയും ഇതിനുള്ള ചെലവും പിഴയും സ്ഥാപിച്ചവരില്‍ നിന്ന് ഈടാക്കുന്നതിന് പുറമെ ഹൈവെ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.