കാസർഗോഡ്: ജില്ലയിലെ പ്രൈമറി വിഭാഗം അധ്യാപകരെ ഹൈസ്‌കൂൾ അധ്യാപകരായി സ്ഥാനക്കയറ്റം നൽകാനും പാർട്ട് ടൈം അധ്യാപകരെ ഫുൾടൈം അധ്യാപകരായി സ്ഥാനക്കയറ്റം നൽകുന്നതിനുമായി തയ്യാറാക്കിയ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റും വിശദവിവരങ്ങളും www.ddepalakkad.wordpress.com ൽ ലഭിക്കും.
ലിസ്റ്റിൻമേൽ പരാതിയുള്ളവർ, പുതുതായി പേര് ഉൾപ്പെടുത്തേണ്ടവർ ഒക്ടോബർ അഞ്ചിനകം പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധരേഖകളും മേലുദ്യോഗസ്ഥരുടെ സാക്ഷ്യപ്പെടുത്തലോടെ നേരിട്ട് നൽകണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു.