കാസർഗോഡ്: അഞ്ചിൽ അധികം കോവിഡ് ആക്ടീവ് കേസുകളുള്ള കോടോം-ബേളൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡ് എരളാൽ ട്രൈബൽ കോളനി, ബളാൽ പഞ്ചായത്തിലെ 11-ാം വാർഡ് വാഴയിൽ ട്രൈബർ കോളനി എന്നീ പ്രദേശങ്ങൾകൂടി ഒക്ടോബർ ഒന്നുവരെ മൈക്രോ കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
ഇതോടെ ജില്ലയിലെ മൈക്രോ കണ്ടെയൻമെന്റ് സോണുകളുടെ എണ്ണം എട്ടായി.

കള്ളാർ: വാർഡ് എട്ട്, ഒക്ലാവ് ട്രൈബൽ കോളനി, മധൂർ: വാർഡ് എട്ട്, ഉദയഗിരി, നീലേശ്വരം നഗരസഭ: വാർഡ് അഞ്ച്, ആലിങ്കീൽ, പടന്ന: വാർഡ് എട്ട്, തടിയൻ കൊവ്വൽ, പുല്ലൂർ-പെരിയ: വാർഡ് നാല്, അള്ളരണ്ട, എട്ട്, മീങ്ങോത്ത് എന്നീ പ്രദേശങ്ങളാണ് സെപ്റ്റംബർ 27 വരെ മൈക്രോ കണ്ടെയൻമെന്റ് സോണുകളായി നിയന്ത്രണത്തിൽ തുടരുന്നത്.

നിയന്ത്രണങ്ങൾ: മൈക്രോ കൺടെയിൻമെന്റ് സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, വ്യാവസായിക, കാർഷിക, നിർമ്മാണ പ്രവർത്തനങ്ങൾ, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാർസൽ സർവീസ് മാത്രം), അക്ഷയ-ജനസേവനകേന്ദ്രങ്ങൾ എന്നിവയ്ക്ക് രാവിലെ ഏഴ് മണി മുതൽ രാത്രി ഏഴ് മണി വരെ പ്രവർത്തിക്കാം.

മൈക്രോ കൺടെയിൻമെന്റ്‌സോൺ ആയി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അകത്തേക്കും പുറത്തേക്കുമുള്ള പോക്കു വരവ് നിയന്ത്രിത മാർഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തും. സർക്കാർ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകൾ മൈക്രോ കൺടെയിൻമെന്റ് സോൺ ബാധകമാക്കാതെ ജില്ലയിൽ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് നടത്താം.