പാലക്കാട്: കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ സ്ഥിര താമസക്കാരായ ഗവ. / എയ്ഡഡ് കോളേജുകളിൽ ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് മെറിറ്റോറിയസ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
താൽപര്യമുള്ളവർ ജാതി, വരുമാനം, കോഴ്‌സ് സർട്ടിഫിക്കറ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഈ ആനുകൂല്യം കൈപ്പറ്റിയിട്ടില്ലെന്ന സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്ക് പകർപ്പ്, ആധാർ കാർഡ് എന്നിവ സഹിതം ഒക്ടോബർ എട്ടിന് വൈകീട്ട് അഞ്ചിനകം നൽകണമെന്ന് കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. വിശദവിവരങ്ങളും അപേക്ഷ ഫോമും കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും. ഫോൺ: 8547630129.