പാലക്കാട്: സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ & ഇന്നോവേഷന്‍ സെന്റര്‍ ഐ.ഐ.ടി കാണ്‍പൂരിന്റെയും ഐ.സി.ഐ.സി.ഐ സെക്യൂരിറ്റിസിന്റെയും സഹകരണത്തോടെയുള്ള പദ്ധതിയായ മിഷന്‍ ഭാരത് O2 ന്റെ എട്ട് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ പട്ടാമ്പി താലൂക്ക് ആശുപത്രിക്ക് കൈമാറി.
പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, പാലക്കാട് സബ് കലക്ടര്‍ ബല്‍പ്രീത് സിങ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ഐ.ഐ.ടി കാണ്‍പൂരിന് വേണ്ടി റോബിന്‍ ഫിലിപ്, അക്ബര്‍ അലി എന്നിവര്‍ പങ്കെടുത്തു. മിഷന്‍ ഭാരത് O2 പ്രൊജക്റ്റ് പ്രൊഫ. അമിതാഭ ബന്ധയോപദ്യായ, പ്രൊഫ. ശ്രീകാന്ത് ശാസ്ത്രി, സ്ട്രാറ്റജി & ഇന്നൊവേഷന്‍ സെന്റര്‍ മേധാവി രാഹുല്‍ പട്ടേല്‍ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.