പാലക്കാട്: സ്വാതന്ത്രലബ്ധിയുടെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര കൂറ്റനാട് ഫിറ്റ് ഇന്ത്യ റണ്‍ സംഘടിപ്പിച്ചു. കൂറ്റനാട് ബസ് സ്റ്റാന്റില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി റജീന പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തു.
നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡെപ്യൂട്ടി ഡയറക്ടര്‍ എം.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍ ഫിറ്റ് ഇന്ത്യാ പ്രതിജ്ഞ ചൊല്ലികൊടുത്തു. കേരള ഫോറസ്റ്റ് വൈല്‍ഡ് ലൈഫ് ഡിപാര്‍ട്ട്‌മെന്റ് റേഞ്ച് ഓഫീസര്‍ എം.മണി, അരുണ്‍ പങ്കെടുത്തു. തൃത്താല ബ്ലോക്കിലെ വിവിധ യൂത്ത് ക്ലബുകളില്‍ നിന്നായി 150 ഓളം യുവജനങ്ങള്‍ ഫിറ്റ് ഇന്ത്യ റണില്‍ പങ്കെടുത്തു.