പാലക്കാട്: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ജലസേചന വകുപ്പ്, മംഗലം ഡാം ഡെസ്റ്റിനേഷന്‍ മാനേജ്മന്റ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോക വിനോദ സഞ്ചാര വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (സെപ്റ്റംബര്‍ 26) രാവിലെ 10 ന് സൈക്ലിംഗ് സംഘടിപ്പിക്കും. ‘ടൂറിസം വികസനം എല്ലാ മേഖലയിലും’ എന്ന സന്ദേശവുമായി നടക്കുന്ന സൈക്ലിംഗില്‍ പാലക്കാടിന് പുറമെ എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ സൈക്ലിംഗ് ക്ലബ് അംഗങ്ങളാണ് പങ്കെടുക്കുന്നത്.

സൈക്കിള്‍ സവാരിക്കാര്‍ക്ക് സൈക്ലിംഗിന് ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാം. ഒറ്റക്കോ ഗ്രൂപ്പായോ സൈക്ലിംഗില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ എത്തുന്നവര്‍ സുരക്ഷാ ഗിയറുകള്‍, ഹെല്‍മെറ്റ് ധരിക്കുകയും  ട്രാഫിക് നിയമങ്ങള്‍ പാലിക്കുകയും വേണം. കോവിഡ്, നിപ്പ രോഗം സ്ഥിരീകരിച്ചവര്‍ക്കും സമ്പര്‍ക്കമുള്ളവര്‍ക്കും പങ്കെടുക്കാനാവില്ല. സൈക്ലിംഗില്‍ പങ്കെടുത്തവര്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

മംഗലം ഡാം ഉദ്യാന പരിസരത്ത് നടക്കുന്ന പരിപാടിയില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ സൈക്ലിംഗില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. പങ്കെടുത്തവര്‍ക്ക് മംഗലം ഉദ്യാനം, പാര്‍ക്ക് സൗജന്യമായി സന്ദര്‍ശിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.