‘ജൈവവിഭവങ്ങളുടെ വാണിജ്യ ഉപയോഗം- സാധ്യതകളും സുസ്ഥിരതയും’ എന്ന വിഷയത്തിൽ വിദഗ്ധരെ പങ്കെടുപ്പിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് 27 മുതൽ 30 വരെ ഓൺലൈൻ കോൺഫറൻസ് സംഘടിപ്പിക്കും. ജൈവവിഭവങ്ങളുടെ വാണിജ്യ ഉപയോഗം, സമീപകാല കണ്ടെത്തലുകൾ, നൂതന പ്രവണതകൾ, ഭാവിസാധ്യതകൾ കൂടാതെ ഈ മേഖല നേരിടുന്ന പ്രായോഗിക വെല്ലുവിളികളും സാധ്യമായ പരിഹാരമാർഗ്ഗങ്ങളും എന്നിവയെ സംബന്ധിച്ച് വ്യവസായ പ്രമുഖർ, ശാസ്ത്രജ്ഞർ, ഗവേഷണ വിദ്യാർത്ഥികൾ എന്നിവരുടെ അനുഭവങ്ങൾ പങ്കിടുന്നതിന് അവസരമുണ്ടാകും. വിശദവിവരങ്ങൾ www.keralabiodiversity.org യിലും 0471-2724740 എന്ന നമ്പറിലും ലഭിക്കും.