എറണാകുളം :എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കണ്ണിന്റെ റെറ്റിനയുടെ ടു ഡി ചിത്രങ്ങൾ ലഭ്യമാകുന്ന ഹൈ ഡെഫനിഷൻ ഒപ്റ്റിക്കൽ കൊഹറൻസ് ടോമോഗ്രഫി സ്ഥാപിച്ചു. ജർമ്മൻ കമ്പനിയായ കാൾ സീസ് സിറസ്സാണ് മെഷീനിന്റെ നിർമ്മാതാക്കൾ.

റെറ്റിനയെ ബാധിക്കുന്ന ഡയബറ്റിക് റെറ്റിനോപതി, രക്തക്കുഴലുകളിലെ
ബ്ലോക്ക് ,പ്രായാനുബന്ധമായി ഉണ്ടാകുന്ന ദ്രവിക്കൽ മുതലായവയിൽ ഉണ്ടാകുന്ന നീർക്കെട്ട്, ദ്വാരങ്ങൾ എന്നിവ കണ്ടു പിടിക്കാൻ സാധിക്കും. കണ്ണിൻ്റെ റെറ്റിനയുടെ വ്യക്തതയുള്ള ചിത്രങ്ങളെടുക്കാനും കൂടുതൽ വിശകലനങ്ങൾക്കും ഒസിടി മെഷീൻ സഹായകമാകുമെന്നും സാധാരണകാർക്ക് സൗജന്യ നിരക്കിൽ വിദഗ്ദ്ധ നേത്ര ചികിൽസ ലഭിക്കുമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ ഗണേഷ് മോഹൻ പറഞ്ഞു. ഗ്ലോക്കോമയിൽ കാഴ്ച ഞരമ്പിന്റെ കട്ടി, കാലാനുഗതമായിട്ടുള്ള ദ്രവിക്കൽ, അസുഖത്തിന്റെ പുരോഗതി വിലയിരുത്തൽ എന്നിവക്കും ഉപകരിക്കും. നാൽപത് ലക്ഷം രൂപ ചെലവാക്കിയാണ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്.