അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന നിർമാണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ആദ്യഗഡു വിതരണ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. രണ്ടാംഘത്തിന്റെ ഭാഗമായി പഞ്ചായത്തിലെ നൂറ് ഗുണഭോക്താക്കൾക്കാണ് അനുവാദ പത്രികയും ആദ്യ ഗഡുവും നൽകുന്നത്. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.രാജുമോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനിതാ സതീഷ്, യു.എം.കബീർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജി.രാധ, ഷീജാ നൗഷാദ്, എ.ഷമീർ.പഞ്ചായത്ത് സെക്രട്ടറി രാജ് കുമാർ എന്നിവർ പ്രസംഗിച്ചു.