കലഞ്ഞൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാ ധനസഹായ വിതരണം നടന്നു. സംസ്ഥാനപ്ലാനിംഗ് ബോര്‍ഡ് അംഗം കെ.എന്‍ ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ആകെ 94 കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷത്തി അന്‍പത്തി അയ്യായിരം രൂപയാണ്  വിതരണം ചെയ്തത്. തൊഴിലുറപ്പ് തൊഴിലാളികള്‍ അവരുടെ ഒരു ദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ യോഗത്തില്‍ അനുമോദിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ആര്‍.ബി രാജീവ് കുമാര്‍, ബിനിലാല്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ജ്യോതിശ്രീ, പഞ്ചായത്ത് സെക്രട്ടറി ടി.എസ് സജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.