അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ- ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ്സ് ഹോള്‍ഡ് സപ്പോര്‍ട്ടിങ് സ്റ്റാഫ് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനായി ഒക്റ്റോബര്‍ നാലിന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 30 ന് വൈകീട്ട് അഞ്ചിനകം ehealthkozhikode@gmail.com ഇ മെയിലിലേക്ക് ബയോഡാറ്റ അയക്കണം. വൈകി വരുന്നതോ നേരിട്ടുള്ള അപേക്ഷകളോ സ്വീകരിക്കുന്നതല്ല.

യോഗ്യത: ഡിപ്ലോമ, ബി.എസ്.സി, എം.എസ്.സി, ബി.ടെക്, എം.സി.എ (ഇലക്ട്രോണിക് /കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി). ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ് വെയറില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. പ്രതിമാസ വേതനം: 10000 രൂപ. കാലവധി: ആറു മാസം. വിവരങ്ങള്‍ക്ക് 9495981755 (ജില്ലാ പ്രൊജക്ട് എഞ്ചിനിയര്‍) ബന്ധപ്പെടുക.

രോഗബാധിതര്‍ക്കുള്ള ധനസഹായം ബാങ്ക് അക്കൗണ്ട് വഴി

ക്യാന്‍സര്‍, ക്ഷയം, കുഷ്ഠം എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ഇനി മുതല്‍ ബാങ്ക് അക്കൌണ്ട് വഴി മാത്രമാക്കി സര്‍ക്കാര്‍ ഉത്തരവ് നിലവില്‍ വന്നതിനാല്‍ ഗുണഭോക്താക്കള്‍ ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ഗുണഭോക്താവിന്റെ കെ.ഡി.സി.നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയും ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ അടിയന്തരമായി എത്തിക്കണമെന്ന് കൊയിലാണ്ടി തഹസില്‍ദാര്‍ അറിയിച്ചു.