കൊല്ലം: നിലമേല്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഒരു ആശാവര്‍ക്കറുടെ ഒഴിവുണ്ട്. അതേ വാര്‍ഡില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത എട്ടാം ക്ലാസ്. ഒക്ടോബര്‍ ആറിന് വൈകിട്ട് നാലിനു മുന്‍പായി നിലമേല്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 0474 2433990.
