വിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ച ഭിന്നശേഷിക്കാരായ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവക്ക് സാമൂഹ്യനീതി വകുപ്പ് നൽകി വരുന്ന സംസ്ഥാന ഭിന്നശേഷി അവാർഡിന് അപേക്ഷ ക്ഷണിച്ചു. പ്രവർത്തന മേഖലയെ സംബന്ധിച്ച വിവരങ്ങൾ സി ഡി യിലും വൈകല്യം തെളിയിക്കുന്നതിനുള്ള രേഖകൾ ഫോട്ടോ (പാസ്പോർട്ട്, ഫുൾ സൈസ് സഹിതം ) എന്നിവ സഹിതം നിശ്ചിത മാതൃകയിൽ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ലഭ്യമാക്കണം. മുമ്പ് അവാർഡ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങൾക്ക് 0484 2425377 എന്ന നമ്പറിൽ ബന്ധപ്പെടണം.