ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 ( പട്ടികവർഗ വിഭാഗക്കാർക്ക് മാത്രം) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2020 നവംബർ 16 ലെ ഗസറ്റിൽ 254/2020 കാറ്റഗറി നമ്പറായി പ്രസിദ്ധപ്പെടുത്തിയ വിജ്ഞാപന പ്രകാരം, നിശ്ചിത യോഗ്യതയുള്ളവർ ലഭ്യമല്ലാത്തതിനാൽ പ്രസ്തുത വിജ്ഞാപനം റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.