കൊച്ചി: വര്‍ഷങ്ങളായി രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഐരാപുരം പട്ടികവര്‍ഗ കോളനിയിലെ കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധന്‍ ഉദ്ഘാടനം ചെയ്തു. എസ്.ബി ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ മുടക്കി കോളനിയിലേക്ക് സ്വന്തമായി കിണറും, മോട്ടോര്‍ ഷെഡും, ടാങ്കും, എല്ലാ വീട്ടിലേക്കും ഹൗസ് കണക്ഷനും പദ്ധതിയുടെ ഭാഗമായി നല്‍കി.
വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ള പ്രശ്‌നം നേരിടുന്ന കോളനിയാണ് വടവുകോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഐരാപുരം പട്ടികവര്‍ഗ കോളനി. പത്തോളം വീടുകളാണ് കോളനിയില്‍ നിലവിലുള്ളത്. കോളനിയില്‍ ഒരു കിണര്‍ ഉണ്ടെങ്കിലും വേനല്‍ കനത്താല്‍ കിണര്‍ വറ്റും. ഇത്തരമൊരു സാഹചര്യത്തിലാണ് കിണറിന്റെ ആഴം കൂട്ടി പ്രശ്‌നം പരിഹരിച്ചത്. കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടി പ്രയത്‌നിച്ച വാര്‍ഡ് അംഗമായിരുന്ന ജോര്‍ജ് കണ്ടനാടിനോടുള്ള ആദരസൂചകമായി കുടിവെള്ള പദ്ധതിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദര്‍ശന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഡിവിഷന്‍ അംഗം ഷൈജ അനില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേല്‍, ലതസോമന്‍, കെ.കെ രമേശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലിപ്പ്, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഐരാപുരം പട്ടികവര്‍ഗ കോളനി കുടിവെള്ള പദ്ധതി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗൗരി വേലായുധന്‍ ഉദ്ഘാടനം ചെയ്യുന്നു.