കാസർഗോഡ്: അഗ്നിശമനരക്ഷാ പ്രവര്‍ത്തനങ്ങളിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും പരിശീലനം നല്‍കി അഗ്നിരക്ഷാ സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരുടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിനായി സേവന സന്നദ്ധരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
താല്‍പര്യമുള്ളവര്‍ cds.frs.kerala.gov.in ല്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പേര് രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് അതത് പരിധിയിലെ അഗ്നിശമനരക്ഷാ നിലയങ്ങളുമായി ബന്ധപ്പെടാം. ഫോണ്‍: കാസര്‍കോട്-049944 230101, കാഞ്ഞങ്ങാട്-0467 2202101, തൃക്കരിപ്പൂര്‍-0467 2210201, ഉപ്പള-04998 241101, കുറ്റിക്കോല്‍ 04994 206100.