പാലക്കാട്: പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പെര്ഡ്രോപ്പ് മോര്ക്രോപ് പദ്ധതി മുഖേന സൂക്ഷ്മ ജലസേചന സംവിധാനങ്ങള് കൃഷിയിടങ്ങളില് സബ്‌സിഡിയോടുകൂടി സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
നൂതന ജലസേചന രീതികള് പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വര്ധിപ്പിക്കുക, ഉയര്ന്ന ഉത്പാദനം ഉറപ്പാക്കുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പാക്കുക, കര്ഷകരുടെ വരുമാനം ഉയര്ത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിലൂടെ ഡ്രിപ്പ്, സ്പ്രിങ്ക്‌ളര് എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകാന് കര്ഷകര്ക്ക് അവസരം ലഭിക്കുന്നു.
ചെറുകിട നാമമാത്ര കര്ഷകര്ക്ക് പദ്ധതി ചെലവിന് അനുവദനീയ തുകയുടെ 80 ശതമാനവും മറ്റുള്ള കര്ഷകര്ക്ക് 70 ശതമാനവും നിബന്ധനകളോടെ ധനസഹായമായി ലഭിക്കും. കൂടുതല് വിവരങ്ങള് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്ജിനീയറുടെ കാര്യാലയത്തിലും സമീപമുള്ള കൃഷിഭവനുകളിലും ലഭിക്കും. ഫോണ്: 9383471479, 9744566052, 9400871570.