പാലക്കാട്: ഷൊര്ണൂര് ഐ.പി.ടി ആന്റ് ഗവ.പോളിടെക്നിക് കോളേജില് 2021-22 വര്ഷത്തെ ഡിപ്ലോമ ലാറ്ററല് എന്ട്രി കോഴ്സിന്റെ വിവിധ ബ്രാഞ്ചുകളിലേക്കുള്ള അഡ്മിഷന് (സ്പോട്ട് 2) സെപ്റ്റംബര് 30 ന് കോളേജില് നടക്കും.
പ്ലസ്.ടു/ വി.എച്ച്.എസ്.ഇ റാങ്ക് ലിസ്റ്റില് ഒന്ന് മുതല് 250 വരെ റാങ്ക് നേടിയ വിദ്യാര്ഥികള് രാവിലെ ഒമ്പതിന് എല്ലാ അസ്സല് സര്ട്ടിഫിക്കറ്റുകളും ഫീസും സഹിതം ഐ.പി.ടി ആന്റ് ഗവ.പോളിടെക്നിക് കോളേജില് രജിസ്റ്റര് ചെയ്യേണ്ടതാണ്. 11 മണിക്ക് രജിസ്ട്രേഷന് അവസാനിക്കുമെന്ന് പ്രിന്സിപ്പാള് അറിയിച്ചു. കൂടുതല് വിവരങ്ങള് www.polyadmission.org/let, iptgptc.ac.in ല് ലഭിക്കും. ഫോണ്: 0466 2220450.