പാലക്കാട്: കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്ക്ക് കോവിഡ് ധനസഹായത്തിന് ഒക്ടോബര് 20 വരെ അപേക്ഷിക്കാം. മദ്രസ അധ്യാപക ക്ഷേമനിധിയില് 2021 മാര്ച്ചിന് മുമ്പ് അംഗത്വമെടുത്ത് വിഹിതം അടയ്ക്കുന്ന സജീവ അംഗങ്ങള്ക്കാണ് ധനസഹായം ലഭിക്കുക. 1000 രൂപയാണ് ധനസഹായം. www.kmtboard.in ല് ഓണ്ലൈനായി അപേക്ഷിക്കണം.
ക്ഷേമനിധിയില് നിന്നും ആദ്യഗഡു കോവിഡ് ധനസഹായമായ 2000 രൂപ ലഭിച്ചവര് വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇവര്ക്ക് മുമ്പ് ധനസഹായം ലഭിച്ച അക്കൗണ്ടിലേക്ക് 1000 രൂപ കൂടി വിതരണം ചെയ്യും. മുമ്പ് അപേക്ഷിച്ച് ധനസഹായം ലഭിക്കാത്തവര്ക്ക് ഓണ്ലൈനായി പരാതി നല്കാം. സംശയ നിവാരണങ്ങള്ക്ക് 0495 2966577 ല് ഓഫീസ് സമയങ്ങളില് ബന്ധപ്പെടാം.