കൊല്ലം: സര്‍ക്കാര്‍ നിര്‍ദ്ദേശം മിറകടന്ന് അനധികൃതമായി കോവിഡ് നിര്‍ണയ ആന്റിജന്‍ പരിശോധന നടത്തരുതെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍ദ്ദേശം നല്‍കി. സ്വകാര്യ പരിശോധന ലാബുകളില്‍ 75 ശതമാനം ആര്‍.ടി.പി.സി.ആര്‍ പരിശോധനയാണ് നടത്തേണ്ടത്. 25 ശതമാനം ആന്റിജന്‍ ടെസ്റ്റും. സര്‍ക്കാര്‍ മേഖലയില്‍ ആര്‍.ടി.പി.സി.ആര്‍ 85 ശതമാനമാണ് നിശ്ചയിച്ചിട്ടുള്ളത്.
പരിശോധനാ ഫലം നിര്‍ബന്ധമായും ജാഗ്രതാ പോര്‍ട്ടലില്‍ ലഭ്യമാക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗികളുടെ എണ്ണവും സമ്പര്‍ക്ക പട്ടികയും തയ്യാറാക്കുന്നത്.
എന്നാല്‍ ചില സ്വകാര്യ സ്ഥാപനങ്ങള്‍ പോര്‍ട്ടലില്‍ വിവരം നല്‍കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടു. ഇവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ക്വാറന്റൈന്‍ നിബന്ധനകള്‍ ഉറപ്പാക്കുന്നതിനും രോഗവ്യാപന നിയന്ത്രണത്തിനും തടസ്സമാകാന്‍ സ്വകാര്യ ലാബുകളെ അനുവദിക്കില്ല. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ ആവശ്യമെങ്കില്‍ പൂട്ടിയിടും. ലാബുകളില്‍ പരിശോധന നടത്തുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.