ഇടുക്കി: മൃഗസംരക്ഷണവകുപ്പ് സംസ്ഥാനവ്യാപകമായി പശു, എരുമ എന്നിവയ്ക്ക് ഒക്ടോബര്‍ 5 മുതല്‍ 21 പ്രവൃത്തി ദിവസങ്ങളിലായി കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം നടത്തുന്നു. ഇതിനായി വാക്സിനേറ്റര്‍മാര്‍, സഹായികള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വാക്സിനേറ്റര്‍ – ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍ കീഴിലുള്ള പ്രദേശത്തെ പരിചയസമ്പന്നരായ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ലൈവ്സ്റ്റോക് ഇന്‍സ്പെക്ടര്‍മാര്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍മാര്‍ , ഫീല്‍ഡ് ഓഫീസര്‍മാര്‍, സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇല്ലാത്തതും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ളതുമായ വെറ്ററിനറി ഡോക്ടര്‍മാര്‍ എന്നിവരുടെ പക്കല്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 21 ദിവസത്തെ ക്യാമ്പയിനില്‍ പങ്കെടുത്ത് വാക്സിനേഷന്‍ നടത്തുന്നതിന് 15,000 രൂപ പരമാവധി ഓണറേറിയമായും കൂടാതെ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വാക്സിനേഷന്‍ ചാര്‍ജും നല്‍കും.
സഹായികള്‍ – ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍ കീഴിലുള്ള പ്രദേശത്തെ പൂര്‍ണ്ണ കായിക ആരോഗ്യമുള്ളവരായ , മൃഗസംരക്ഷണവകുപ്പില്‍ നിന്നും വിരമിച്ച അറ്റന്റര്‍മാര്‍/ പാര്‍ട്ട് – ടൈം സ്വീപ്പര്‍മാര്‍, 18 വയസ്സിന് മുകളില്‍ പ്രായമുള്ള വി.എച്ച്.എസ്.സി പാസ്സായവര്‍, കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍, സാമൂഹിക സന്നദ്ധസേന വോളന്റിയര്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പശുക്കളെ കൈകാര്യം ചെയ്ത മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതായിരിക്കും. 21 ദിവസത്തെ ക്യാമ്പയിന്‍ കാലയളവിലേക്ക് 10,000 രൂപ പരമാവധി ഓണറേറിയം ലഭിക്കും.
അപേക്ഷകര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡേറ്റ സഹിതം തങ്ങള്‍ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍ കീഴിലുള്ള മൃഗാശുപത്രിയിലെ ചീഫ് വെറ്ററിനറി ഓഫീസര്‍ / സീനിയര്‍ വെറ്ററിനറി സര്‍ജന്‍ /വെറ്ററിനറി സര്‍ജന് ഒക്ടോബര്‍ 2 ന് ഉച്ചക്ക് 12 മണിക്ക് മുന്‍പായി അപേക്ഷ നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷയില്‍ വിലാസവും മൊബൈല്‍ നമ്പരും വ്യക്തമായി രേഖപ്പെടുത്തേണ്ടതും, ആധാര്‍ കാര്‍ഡിന്റെ കോപ്പി അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതുമാണെന്ന് ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു