കൊല്ലം: പാലില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്ന വിഷയത്തില്‍ ഓച്ചിറ ക്ഷീരോല്പാദന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്ന് (സെപ്റ്റംബര്‍ 30) രാവിലെ 11 മണി മുതല്‍ ഗൂഗിള്‍ മീറ്റ് വഴി ഓണ്‍ലൈന്‍ പരിശീലനം നല്‍കും. രാവിലെ 10.30 വരെ 0476 2698550 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്സാപ്പ് നമ്പറിലേക്ക് പേരും മേല്‍വിലാസവും അയച്ചും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.