അനർഹർ 6955 കാർഡുകൾ തിരികെ നൽകി

കോട്ടയം: അനർഹർ കൈവശം വച്ചിരുന്ന മുൻഗണന റേഷൻ കാർഡുകൾ തിരികെയേൽപ്പിച്ചതിനെത്തുടർന്ന് ജില്ലയിൽ അർഹതപ്പെട്ട 4067 കുടുംബങ്ങൾക്ക് പുതുതായി എ.എ.വൈ / പി.എച്ച്.എച്ച്. മുൻഗണന റേഷൻ കാർഡ് അനുവദിച്ചു. 1241 പേർക്കു കൂടി ഉടൻ അനുവദിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി.എസ്. റാണി അറിയിച്ചു.

മുൻഗണനാ റേഷൻ കാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. അനർഹർ കൈവശം വച്ചിരുന്ന 6955 കാർഡുകളാണ് ഇന്നലെ വരെ തിരികെ ലഭിച്ചത്. ഇതിൽ 809 എ.എ.വൈ, 3597 പി.എച്ച്.എച്ച്, 2549 എൻ.പി.എസ് കാർഡുകൾ ഉൾപ്പെടുന്നു. തിരികെ ലഭിച്ച കാർഡുകളുടെ
താലൂക്ക് തിരിച്ചുള്ള കണക്ക് ചുവടെ

( താലൂക്ക്, എ.എ.വൈ, പി.എച്ച്.എച്ച്., എൻ.പി.എസ്. എന്ന ക്രമത്തിൽ)

കോട്ടയം 330, 1253, 963

ചങ്ങനാശേരി 98, 463, 415

കാഞ്ഞിരപ്പള്ളി 76, 606, 363

മീനച്ചിൽ 172, 690, 616

വൈക്കം 133, 585, 192