ഇടുക്കി: കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ആധുനികവത്കരണത്തിന്റെ ഭാഗമായി ഇരട്ടയാര്‍ വില്ലേജ് ഓഫീസിനു വേണ്ടി പണികഴിപ്പിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30 ന് ഇരട്ടയാര്‍ വില്ലേജ് അങ്കണത്തില്‍ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം പൊതുജനങ്ങള്‍ക്ക് പ്രാപ്യമാക്കുക വഴി സര്‍ക്കാര്‍ സേവനങ്ങള്‍ കാര്യക്ഷമവും കൂടുതല്‍ വേഗത്തിലും ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് സര്‍ക്കാര്‍ ഇതുവഴി ലക്ഷ്യമിടുന്നത്.

അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, എംഎല്‍എ മാരായ എം.എം മണി, പി.ജെ ജോസഫ്, വാഴൂര്‍ സോമന്‍, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

റവന്യു ക്വാര്‍ട്ടേഴ്സിന്റേയും ഗസ്റ്റ് ഹൗസിന്റേയും ശിലാസ്ഥാപനം റവന്യു മന്ത്രി കെ. രാജന്‍ ഇന്ന് നിര്‍വ്വഹിക്കും

റവന്യു ക്വാര്‍ട്ടേഴ്സിന്റേയും ഗസ്റ്റ് ഹൗസിന്റേയും ശിലാസ്ഥാപനം റവന്യു മന്ത്രി കെ. രാജന്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇടുക്കി വില്ലേജ് ഓഫീസ് അങ്കണത്തില്‍ നിര്‍വ്വഹിക്കും. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് സ്വാഗതം ആശംസിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 70 ലക്ഷം രൂപ ചെലവഴിച്ചാണ് റവന്യു ക്വാര്‍ട്ടേഴ്സും ഗസ്റ്റ് ഹൗസും നിര്‍മ്മിക്കുന്നത്.