കോട്ടയം: ജില്ലാ ഹോമിയോ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിൽ കരാർ നിയമനത്തിന് ഒക്ടോബർ നാലിന് രാവിലെ 10.30 ന് വോക്- ഇൻ-ഇന്റർവ്യൂ നടത്തും. സർക്കാർ അംഗീകൃത എൻ.സി.പി / സി.സി.പി കോഴ്‌സ് പാസായവർക്ക് പങ്കെടുക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ രാവിലെ 10ന് ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തണം. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ നൽകണം. ഫോൺ: 0481 2583516.