കോട്ടയം: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം പരീക്ഷകളിൽ ഉന്നത വിജയം നേടിയ പട്ടികവർഗ വിഭാഗക്കാരായ വിദ്യർഥികൾക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി. ഓഫീസ്, പുഞ്ചവയൽ ,മേലുകാവ്, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ സർട്ടിഫിക്കറ്റുകളും രേഖകളും സഹിതം ഒക്ടോബർ അഞ്ചിനകം സമർപ്പിക്കണം. ഫോൺ: 04828 202751.
