മലപ്പുറം: മഞ്ചേരി ഗവ.കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിലവിലുള്ള ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയുടെ റഗുലര്‍ ബി.കോം ഡിഗ്രിയും ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസിലുള്ള കേരള ഗവ. അംഗീകൃത രണ്ടുവര്‍ഷ ഡിപ്ലോമ (ഡി.എസ്.പി)യുമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകളും സഹിതം ഒക്‌ടോബര്‍ ആറിന് രാവിലെ 10.30ന് മഞ്ചേരി ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ഥാപനവുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2761565.