സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾ ടൈം) ഒക്ടോബർ  ഒന്നിന് രാവിലെ 10 മുതൽ 12 വരെ ഓൺലൈനായി ഇന്റർവ്യൂ നടത്തും.

ഡിഗ്രിക്ക് 50ശതമാനം  മാർക്കും, കെ-മാറ്റ് (KMAT), സി-മാറ്റ് അല്ലെങ്കിൽ ക്യാറ്റ് (CMAT/CAT) യോഗ്യത നേടിയിട്ടുളളവർക്കും ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക്  20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. ഡിഗ്രി അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി ഇന്റർവ്യൂവിൽ പങ്കെടുക്കാം. അപേക്ഷർ ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ട ലിങ്ക്: meet.google.com/ety-jafv-pgm.