കൊല്ലം: ജില്ലയില്‍ ഇന്ന് 841 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 125 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തിൽ നിന്നുമെത്തിയ മൂന്ന് പേർക്കും സമ്പര്‍ക്കം വഴി 826 പേര്‍ക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 121 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍
പരവൂർ -28, കരുനാഗപ്പള്ളി-25, കൊട്ടാരക്കര-23, പുനലൂർ- 18 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ ചിറക്കര- 24, കരീപ്ര -21, ചടയമംഗലം, ചിതറ, നെടുമ്പന എന്നിവിടങ്ങളിൽ 20 വീതവും മയ്യനാട് -19, അഞ്ചൽ-18, മൈലം -17, ഇളമ്പള്ളൂർ-16, കുളക്കട-15, ശാസ്താംകോട്ട, തൃക്കോവിൽവട്ടം, തൃക്കരുവ, കരവാളൂർ, ഇളമാട് പ്രദേശങ്ങളിൽ 14 വീതവും കല്ലുവാതുക്കൽ, കുമ്മിൾ, തൊടിയൂർ, പൂതക്കുളം, പെരിനാട് ഭാഗങ്ങളിൽ 13 വീതവും പത്തനാപുരം, ഉമ്മന്നൂർ എന്നിവിടങ്ങളിൽ 12 വീതവും തലവൂർ, നെടുവത്തൂർ പ്രദേശങ്ങളിൽ 11 വീതവും കുന്നത്തൂർ, ഏരൂർ, ഇട്ടിവ, ഇടമുളയ്ക്കൽ, ആദിച്ചനല്ലൂർ ഭാഗങ്ങളിൽ 10 വീതവും തഴവ, തെന്മല, വിളക്കുടി എന്നിവിടങ്ങളിൽ ഒമ്പത് വീതവും മൈനാഗപ്പള്ളി, മേലില, പോരുവഴി, പിറവന്തൂർ, പവിത്രേശ്വരം, ചാത്തന്നൂർ, ക്ലാപ്പന, കുണ്ടറ, കടയ്ക്കൽ പ്രദേശങ്ങളിൽ എട്ട് വീതവും അലയമൺ, എഴുകോൺ, പന്മന, പൂയപ്പള്ളി, വെട്ടിക്കവല, വെളിനല്ലൂർ ഭാഗങ്ങളിൽ ഏഴ് വീതവും കുളത്തൂപ്പുഴ, കുലശേഖരപുരം എന്നിവിടങ്ങളിൽ ആറ് വീതവും കൊറ്റങ്കര, നിലമേൽ, പട്ടാഴി, പേരയം പ്രദേശങ്ങളിൽ അഞ്ച് വീതവും തേവലക്കര, ഓച്ചിറ ഭാഗങ്ങളിൽ നാല് വീതവും ആര്യങ്കാവ്, കിഴക്കേകല്ലട, ചവറ, നീണ്ടകര, പടിഞ്ഞാറേകല്ലട, ശൂരനാട് തെക്ക് എന്നിവിടങ്ങളിൽ മൂന്ന് വീതവുമാണ് രോഗ ബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.