പാലക്കാട്‌: ജില്ലയില്‍ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഈ മേഖലയുമായി ബന്ധപ്പെട്ട ഇടങ്ങളിലും അപ്രതീക്ഷിതമായി അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ പ്രഥമ ശുശ്രൂഷ നല്‍കാന്‍ ജീവനക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദ്വിദിന പ്രഥമ ശുശ്രൂഷ പരിശീലനം നടത്തുന്നു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 30) രാവിലെ 11 ന് എ.പ്രഭാകരന്‍ എം.എല്‍.എ മലമ്പുഴ ഡാം ഉദ്യാനത്തില്‍ നിര്‍വഹിക്കും. താലപര്യമുള്ള ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്ക് താഴെ പറയുന്ന സ്ഥലങ്ങളില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. ഫോണ്‍ 9847131235, 9745507454.

തീയതി- സ്ഥലം- സമയം യഥാക്രമം:

സെപ്റ്റംബര്‍ 30 -മലമ്പുഴ ഡാം ഉദ്യാനം- രാവിലെ 11 ന്

സെപ്റ്റംബര്‍ 30- പോത്തുണ്ടി ഡാം ഉദ്യാനം- വൈകീട്ട് 4 ന്

ഒക്ടോബര്‍ 1- ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക് -രാവിലെ 9 ന്

ഒക്ടോബര്‍ 1-വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്, തൃത്താല- ഉച്ചക്ക് 12 ന്