കോഴിക്കോട്: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി മുക്കം നഗര സഭയിലെ പൊതു ശൗചാലയങ്ങൾ ശുചീകരിച്ചു. പരിപാടി നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രജിത പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.
സ്വാതന്ത്ര്യദിനത്തിൻ്റെ 75 ആം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി രാജ്യത്തുടനീളം സെപ്തംബർ 26 മുതൽ ഒക്ടോബർ രണ്ട് വരെയാണ് ആസാദി കാ അമൃത് മഹോത്സവ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഹരിതകർമസേനാംഗങ്ങളോടൊപ്പം വീടുകൾ കയറി നോട്ടീസ് വിതരണവും ബോധവൽക്കരണവും നടത്തി.
ചടങ്ങിൽ വൈസ് ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി, കൗൺസിലർമാരായ അശ്വതി, രജനി, അനിതകുമാരി, വിശ്വനാഥൻ, ജോഷില, ബിന്ദു, ബിജുന, നഗരസഭ സെക്രട്ടറി എൻ.കെ ഹരീഷ്, ഹെൽത്ത് ഇൻസ്പെക്ടർ അജിത് ടി, നഗരസഭ ജെ. എച്ച് ഐ. മാരായ ബീധവിശ്വനാഥൻ, സജിത, നഗരസഭാ ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.