കോഴിക്കോട്: ബാലുശ്ശേരി – കൂട്ടാലിട-കൂരാച്ചുണ്ട് റോഡിന്റ ബി.എം ആന്റ് ബി.സി പ്രവര്‍ത്തി പുനരാരംഭിച്ചു. കൂട്ടാലിട പെട്രോള്‍പമ്പ് മുതലുള്ള ബി.എം പ്രവര്‍ത്തിയാണ് ആരംഭിച്ചത്. മഴ കാരണം മുടങ്ങിയ പ്രവൃത്തി കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് പുനരാരംഭിക്കുന്നത്.
പ്രവൃത്തി പൂര്‍ത്തീകരണം വൈകുന്നതുമായി ബന്ധപ്പെട്ട് അടിയന്തര പരിഹാരത്തിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ച് ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി പ്രത്യേക യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ കര്‍ശന നിദ്ദേശമാണ് നല്‍കിയത്. ഏഴ് കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിലാണ് റോഡ് നിര്‍മ്മാണം നടത്തുന്നത്.