കോഴിക്കോട്: ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,833 കിടക്കകളിൽ 1,701 എണ്ണം ഒഴിവുണ്ട്. 133 ഐ.സി.യു കിടക്കകളും 41 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 595 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 364 കിടക്കകൾ, 39 ഐ.സി.യു, 22 വെന്റിലേറ്റർ, 325 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
ഒൻപത് സി.എഫ്.എൽ.ടി.സികളിലായി 968 കിടക്കകളിൽ 819 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 384 എണ്ണം ഒഴിവുണ്ട്. 72 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,994 കിടക്കകളിൽ 1,568 എണ്ണം ഒഴിവുണ്ട്.