ക്ഷീരവികസനവകുപ്പിന്റേയും കോഴഞ്ചേരി ക്ഷീരോല്‍പാദക സഹകരണസംഘത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ കോഴഞ്ചേരി ക്ഷീരോല്‍പാദക സഹകരണസംഘത്തില്‍ പാല്‍ ഗുണമേന്മ ബോധവല്‍ക്കരണ പരിപാടി നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജെറി മാത്യു സാം അധ്യക്ഷത വഹിച്ചു. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു മുഖ്യപ്രഭാഷണം നടത്തി. കര്‍ഷകര്‍ക്കായി നടത്തിയ ബോധവത്ക്കരണക്ലാസില്‍ ക്ഷീരവികസനവകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ എം.ടി. ഉഷാകുമാരി ശുദ്ധമായ പാലുല്‍പാദനവും ഭക്ഷ്യസുരക്ഷയും എന്ന വിഷയത്തിലും ക്വാളിറ്റി സീനിയര്‍ ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സൂസന്‍ ഗില്‍ബര്‍ട്ട് പാല്‍വില നിര്‍ണയം എന്നീ വിഷയത്തിലും ക്ലാസുകള്‍ എടുത്തു. വികസന സ്റ്റാന്‍ഡിംഗ്  കമ്മറ്റി ചെയര്‍മാന്‍ ലതാ ചെറിയാന്‍, കോഴഞ്ചേരി ക്ഷീരോല്‍പാദകസഹകരണസംഘം പ്രസിഡന്റ് കെ.എ ജേക്കബ്, സുനിതാ ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.