എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഡിപ്ലോമ, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ് ലാറ്ററല്‍ എന്‍ട്രി രണ്ടാം സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ നാലിന് നടക്കും. ജില്ലാ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്ലസ് ടു/വി.എച്ച്.എസ്.സിക്കാര്‍, ജില്ലാതല റാങ്ക് ഒന്ന് മുതല്‍ 200 വരെയുള്ളവര്‍, റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ എസ്. സി./ എസ്. ടി. വിഭാഗക്കാര്‍ തുടങ്ങിയവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ 2 മണി വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രജിസ്‌ട്രേഷന്‍ നടത്തും.

അഡ്മിഷന്‍ സമയത്ത് ടി. സി. ഒഴികെയുള്ള എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റ് പോളിടെക്‌നിക് കോളേജുകളില്‍ പ്രവേശനം നേടിയവര്‍ അഡ്മിഷന്‍ സ്ലിപ്പും ഫീസ് രസീതും ഹാജരാക്കണം. അഡ്മിഷന്‍ ലഭിക്കുന്നവര്‍ അന്നേ ദിവസം തന്നെ ഫീസായി 13,780 രൂപ എ.ടി.എം കാര്‍ഡ് മുഖേനയും പി.ടി.എ സംഭാവന പണമായും അടയ്ക്കണം. വിശദവിവരങ്ങള്‍ക്ക്- 9744846849,9400364047,9447398413.