തിരുനെല്ലി: ഗവ. ആശ്രമം സ്‌കൂളിൽ 2017-18 വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനവും മാനന്തവാടി എം.എൽ.എ ഒ.ആർ കേളു നിർവ്വഹിച്ചു. ഒരു ലക്ഷ്യമുണ്ടാകണമെന്നും അതിനായി പ്രയത്‌നിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് വായനാദിന മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനവും നൽകി. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടേയും ഉദ്ഘാടനം മാനന്തവാടി എ.ടി.ഡി.ഒ മനോജ് നിർവ്വഹിച്ചു. പ്രധാനാദ്ധ്യപകൻ കുഞ്ഞിക്കണ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാട്ടിക്കുളം ടി.ഇ.ഒ നജ്മുദ്ധീൻ, മാനേജർ ഷില്ലി, സതീഷ്‌കുമാർ, മണി, വിദ്യാർത്ഥി പ്രതിനിധി വിജിഷ്ണ, സുഷ്മിത, അപർണ കെ. റെജി എന്നിവർ സംസാരിച്ചു. സീനിയർ സൂപ്രണ്ട് മജീദ് തലപ്പുഴ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജെറിൽ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.